പുളിയാർമല: എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നത് പുളിയാർമല വാർഡിലാണ്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്തിലാണ് ഇത്തവണ ബിജെപി നേട്ടമുണ്ടാക്കിയത്.
അതേസമയം ബിജെപി ഏറെ പ്രതീക്ഷ വച്ചിരുന്ന തൃശൂരില്‍ യുഡിഎഫ് വൻ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. എല്‍ഡിഎഫിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ മുന്നിലാണ് യുഡിഎഫ് നിലവിലുള്ളത്. ബിജെപി എംപി സുരേഷ് ഗോപി അടക്കം നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയ തൃശൂരിൽ എൻഡിഎക്ക് പ്രതീക്ഷിക്കാത്ത ക്ഷീണമാണ് നേരിട്ടത്.










Manna Matrimony.Com
Thalikettu.Com







