തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോളിങ് ആരംഭിച്ചു. അല്‍പസമയത്തിനുള്ളില്‍ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ എത്തി തുടങ്ങി.
1,53,37,176 കോടി വോട്ടര്‍മാരാണ് ഏഴ് ജില്ലകളില്‍ വിധിയെഴുതുന്നത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും നാളെ വോട്ടെടുപ്പ് നടക്കും. 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറെയുള്ളത് രണ്ടാംഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത് 2,005 പ്രശ്ന ബാധിത ബൂത്തുകളാണ് ഈ ഏഴ് ജില്ലകളിലായി ഉള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീതിയുമുണ്ട്.
കോർപ്പറേഷൻ പോളിങ് ശതമാനം – സമയം 9.38 am
തൃശൂർ – 13.64
കോഴിക്കോട് – 16.16
കണ്ണൂർ – 12.48
പോളിങ് ശതമാനം – സമയം 9.30 am
ആകെ പോളിങ് 15.9 ശതമാനം
കേരളത്തിലാകെ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം. ഇടതുപക്ഷത്തിനോട് ജനങ്ങൾക്ക് പ്രത്യേക ആദരവ്. കഴിഞ്ഞ ഒമ്പതര വർഷക്കാലയളവ് കൊണ്ട് വലിയ വികസനമാണ് നടന്നത്. നമ്മുടെ കൺമുൻപിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട് എന്ന് ഇ പി.
പോളിങ് ശതമാനം – സമയം 8.35 am
തൃശൂർ- 7.24
പാലക്കാട്- 7.24
മലപ്പുറം- 7.26
കോഴിക്കോട്- 7.14
വയനാട്- 7.47
കണ്ണൂർ- 7.06
കാസർക്കോട്- 7.18
ചേലക്കര വോട്ടിങ് മെഷീനിൽ തകരാർ
ചേലക്കര പഞ്ചായത്തിലെ പതിനാറാം വാർഡ് കുറുമലയിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ തകരാർ.
പോളിങ് തുടങ്ങാനായില്ല
അടൂർ പ്രകാശിനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ
അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പരാമർശം അനവസരത്തിലുള്ള, നിരുത്തരവാദപരമായ പ്രസ്താവനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ബിജെപിക്കെതിരെ കോൺഗ്രസ് പരാതി
പാലക്കാട് നഗരസഭ വാർഡ് 19ൽ (കൊപ്പം) വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പ്രവർത്തകർ പൂജിച്ച താമര വിതരണം ചെയ്തുവെന്ന് കോൺഗ്രസ്
കോർപ്പറേഷൻ വോട്ട് നില
മൊത്തം- 4.37 ശതമാനം
തൃശൂർ – 3.01
കോഴിക്കോട് – 3.03
കണ്ണൂർ – 3.77
മന്ത്രി പി എ മുഹമ്മദ് റിയാസ് വോട്ട് രേഖപ്പെടുത്തി
‘സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ട്’; വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം
‘എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടെടുത്തു. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതയോടെയുള്ള നടപടികൾ ഉണ്ടാകില്ലായിരുന്നു. വിശ്വാസികളുടെ പിന്തുണ സർക്കാരിനാണ്.
ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിങ്ങളെ യുഡിഎഫിന് അനുകൂലമാക്കാനാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകാൻ പോകുന്നില്ല.
കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയ്യാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്. ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാം. യഥാർത്ഥ ലൈംഗിക കുറ്റവാളികൾ നാടിന് മുൻപിൽ വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല’
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി
കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിൽ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധവും എൽഡിഎഫ് പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പതിവ് തെറ്റിച്ചില്ല, ഇത്തവണയും കെ.പി മോഹനൻ ‘ഫസ്റ്റ്’
പതിവുതെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി കെ.പി മോഹനൻ എംഎൽഎ
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ വോട്ട് രേഖപ്പെടുത്തി
ജനാധിപത്യം, മതസൗഹാർദ്ദം, രാജ്യത്തിന്റെ പാരമ്പര്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം എന്നും അതിനുവേണ്ടി പ്രവർത്തിക്കുന്ന ഭരണസമിതി ജയിക്കണമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍. സമസ്തയ്ക്ക് രാഷ്ട്രീയം ഇല്ല എന്നും വ്യക്തികൾക്ക് രാഷ്ട്രീയം ഉണ്ടാകാം അതിനനുസരിച്ച് അവർ വോട്ട് ചെയ്യും എന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു
പോളിങ് ശതമാനം – രാവിലെ 7.30 വരെ
മൊത്തം – 1.99
തൃശൂർ- 1.86
പാലക്കാട്- 1.91
മലപ്പുറം- 2.27
കോഴിക്കോട് 2.02
വയനാട്- 1.79
കണ്ണൂർ- 2.14
കാസർകോട്- 1.99
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി. ഐക്യജനാധിപത്യ മുന്നണി വിജയപ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്. സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനവിധി ഉണ്ടാകും എന്നും ശബരിമല സ്വർണക്കൊള്ള വലിയ വിഷയമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അടക്കമാണ് വോട്ട് ചെയ്തത്.യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർലമെന്റിൽ കണ്ട അതേ ട്രെൻഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
മോക്ക് പോളിങ് തടസ്സപ്പെട്ടു
മലപ്പുറം മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13 (പാറക്കുളം) മോക്ക് പോളിങ് തടസ്സപ്പെട്ടു. അല്‍ ഹികമ മദ്രസയിലാണ് ബൂത്ത്. ജില്ലാ പഞ്ചായത്തിലേക്കുള്ള മെഷീനാണ് തകരാറിലായത്.










Manna Matrimony.Com
Thalikettu.Com






