കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ മിക്ക വാർഡുകളിലും സ്വതന്ത്രന്മാരും വിമതന്മാരും അണി നിറക്കുന്ന കാഴ്ച സാധാരണയായി കണ്ടു വരുന്നതാണ്. മാങ്ങാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ രംഗ പ്രവേശം പൊതുവെ കുറവായിരുന്നെങ്കിലും ഈ ഇലക്ഷനിൽ സ്വതന്ത്ര സ്ഥാനാർഥികളായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
മുൻ നിര പാർട്ടികളായ കോൺഗ്രസ്, സി പി എം , ബി ജെ പി സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാമെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചവരുടെ പേരുകൾ പൊതുവെ അറിയുന്നത് വിരളമാണ്. മാങ്ങാനത്തെ ഒൻപതാം വാർഡായ ചെമ്മരപ്പള്ളി, പതിമൂന്നാം വാർഡായ താമരശ്ശേരി, എട്ടാം വാർഡായ മന്ദിരം തുടങ്ങിയവയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിരിക്കുന്നത്.
വാർഡുകളും സ്ഥാനാർത്ഥികളും.
എട്ടാം വാർഡ് (മന്ദിരം):
യു ഡി എഫ്: വിനോദ് പെരിഞ്ചേരി, വീട്ടുപേര്: പെരിഞ്ചേരിൽ, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : ബ്ലെസ്സൺ മാത്യു, വീട്ടുപേര്: ചിലമ്പ്രക്കുന്നേൽ, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : ബെന്നി സെബാസ്റ്റ്യൻ, വീട്ടുപേര്: ഒളവപ്പറമ്പിൽ, ചിഹ്നം (താമര).
സ്വതന്ത്രൻ : ബൈജു ചെറുകോട്ടയിൽ, വീട്ടുപേര്: ചെറുകോട്ടയിൽ, ചിഹ്നം (മെഴുകുതിരികൾ).
ഒൻപതാം വാർഡ് (ചെമ്മരപ്പള്ളി):
യുഡി എഫ്: സൗമ്യ പി എസ്, വീട്ടുപേര്: കല്ലുപുരയ്ക്കൽ, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : രേഷ്മ അജി, വീട്ടുപേര്: പെഴുവേലിൽ, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : ശ്രീജിഷ രാജീവ് ചുരത്തിൽ, വീട്ടുപേര്: ചുരത്തിൽ, ചിഹ്നം (താമര).
രാഷ്ട്രീയ ജനതാദൾ : അനിതാ ദേവി, വീട്ടുപേര്: ഇഞ്ചത്താനം വീട്, ചിഹ്നം (റാന്തല്‍ വിളക്ക്).
സ്വതന്ത്രർ : മായ സജീവ്, വീട്ടുപേര്: കൈതയില്‍കുന്നേൽ, ചിഹ്നം (മെഴുകുതിരികൾ).
പത്താം വാർഡ് (മാങ്ങാനം):
യുഡി എഫ്: ഷൈനി വർക്കി, വീട്ടുപേര്: വേലങ്ങാടന്‍ നം.2, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : വി.വി ശശിമോൻ, വീട്ടുപേര്: വടക്കേക്കുറ്റ്‌കുന്നേൽ, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : ബി. ഉണ്ണികൃഷ്ണൻ, വീട്ടുപേര്: എരവി മംഗലം, ചിഹ്നം (താമര).
സ്വതന്ത്രർ : ആരും ഇല്ല.
പതിനൊന്നാം വാർഡ് (ആശ്രമം):
യുഡി എഫ്: സാം സൈമൺ, വീട്ടുപേര്: ശങ്കരമംഗലം, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : വി.ആർ സോമിനി, വീട്ടുപേര്: പേഴുവേലിൽ, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : നന്ദുകൃഷ്ണ എം.ആർ, വീട്ടുപേര്: മാങ്കൂട്ടത്തിൽ, ചിഹ്നം (താമര).
സ്വതന്ത്രർ : ആരും ഇല്ല.
പന്ത്രണ്ടാം വാർഡ് (മക്രോണി):
യുഡി എഫ്: സൗമ്യ രാജേഷ്, വീട്ടുപേര്: പാലത്താറ്റിൽ, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : മിനു അനിൽ, വീട്ടുപേര്: പുത്തന്‍പറമ്പിൽ, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : നയന ചെറിയാൻ, വീട്ടുപേര്: പാലത്തിങ്കൽ, ചിഹ്നം (താമര).
സ്വതന്ത്രർ : ആരും ഇല്ല.
പതിമൂന്നാം വാർഡ് (താമരശ്ശേരി) :
യുഡി എഫ്: ദീപ ജീസസ്സ്, വീട്ടുപേര്: പുതുപ്പറമ്പിൽ, ചിഹ്നം: (കൈപ്പത്തി).
എൽ ഡി എഫ് : എം.ആർ രശ്മി, വീട്ടുപേര്: കാട്ടൂര്‍കളീക്കല്, ചിഹ്നം: (ചുറ്റിക അരിവാൾ നക്ഷത്രം).
ബി ജെ പി : പ്രീതി മനോജ്, വീട്ടുപേര്: മഴുവന്നൂര്, ചിഹ്നം (താമര).
സ്വതന്ത്രർ : സീബ സുനിൽ, വീട്ടുപേര്: തടത്തിൽ, ചിഹ്നം (തയ്യല്‍ മെഷീൻ).










Manna Matrimony.Com
Thalikettu.Com







