അട്ടപ്പാടി : അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയും, നഞ്ചിയമ്മയുടെ പാട്ടും മലയാളികൾക്ക് പ്രിയങ്കരമാണ്. വൈറലായ ആ പാട്ട് നഞ്ചിയമ്മ ഒരിക്കൽ കൂടി പാടി. കൊവിഡ് കാലത്ത് സർക്കാരിന്റെ ക്ഷേമപെൻഷൻ വീട്ടിൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഞ്ചിയമ്മയും.
അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് നഞ്ചിയമ്മക്കുള്ള പെൻഷൻ എത്തിച്ചത്. ബാങ്ക് പ്രതിനിധികൾ നഞ്ചിയമ്മക്ക് അർഹമായ വിധവ പെൻഷൻ കൈമാറുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് സംസ്ഥാന സർക്കാരിനോടുള്ള ആദരം അറിയിച്ചു പാട്ട് പാടി നഞ്ചിയമ്മ സന്തോഷം പങ്കുവെച്ചത്.
കൂടാതെ നഞ്ചിയമ്മയെ പുറംലോകം തിരിച്ചറിഞ്ഞ ‘കളക്കാത്ത ചന്ദനമരം’ എന്ന അയ്യപ്പനും കോശിയും സിനിമയിലെ പ്രശസ്തമായ ഗാനം കൂടി പാടി കേൾപ്പിച്ചാണ് പെൻഷൻ നൽകാൻ എത്തിയ ഉദ്യോഗസ്ഥരെ തിരിച്ചയച്ചത്.
നഞ്ചിയമ്മയുടെ പാട്ടു കേൾക്കാം










Manna Matrimony.Com
Thalikettu.Com







