മാങ്ങാനം: പൊതുപ്രവർത്തന രംഗത്തേക്ക് സ്ത്രീകൾ ഇറങ്ങാതിരുന്ന ആ കാലത്ത് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വരുവാൻ മാങ്ങാനം പേഴുവേലിൽ സോമിനി വി.ആറിന് എല്ലാവിധ പ്രോത്സാഹനവും നൽകിയത് സ്വന്തം കുടുംബവും, തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട നാട്ടുകാരുമായിരുന്നു. അതു പക്ഷേ, വെറുതെയായില്ല.
വിജയപുരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡായ മാങ്ങാനം ആശ്രമം വാർഡിൽ നിന്ന് രണ്ടു തവണ തുടർച്ചയായി ജനപ്രതിനിധിയായി വിജയിച്ചു. മാങ്ങാനം ആശ്രമം വാർഡിൽ നിന്ന് ഈ വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടുമൊരു അങ്കത്തിലേക്ക് ഇറങ്ങുമ്പോൾ നന്മയുടെ സ്പർശമുള്ള നിരവധി പദ്ധതികളാണ് ജനങ്ങൾ കാത്തിരിക്കുന്നത്.
വിവാഹശേഷം പൊതുപ്രവർത്തനത്തിലേക്ക് ചുവട് വച്ച സോമിനി വി ആർ 2010 ലാണ് ആദ്യമായി വിജയപുരം ഗ്രാമ പഞ്ചായത്തിൽ മാങ്ങാനം ആശ്രമം വാർഡിനെ പ്രതിനിധീകരിച്ചു ജനപ്രതിനിധിയായി വിജയം കൈവരിക്കുന്നത്. തന്റെ പ്രവർത്തനമികവിൽ 2015 ൽ നടന്ന അടുത്ത തിരഞ്ഞെടുപ്പിലും തുടർച്ചയായ വിജയം നേടി.
വിശ്വാസ്യതയിലും കരുതലിലും എന്നും നാട്ടുകാർക്കൊപ്പം നില കൊണ്ട സോമിനി വി ആർ നൊപ്പം ജാതി മത ഭേദമെന്യേ നാട്ടുകാരും നിലനിന്നതോടെയാണ് തുടർച്ചയായ വിജയം കൈവരിക്കുവാൻ സാധിച്ചത്.
പാരമ്പര്യമായി സിപിഎം കുടുംബമായിരുന്നെങ്കിലും വിവാഹശേഷമാണ് സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. സ്ത്രീ സമൂഹത്തിനിടയിലും, സംഘടനാ തലത്തിലും പ്രവർത്തിച്ചു മികവു തെളിയിച്ച സോമിനി മാങ്ങാനം സഹകരണ ബാങ്ക് ഭരണ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി പി എം ലോക്കൽ കമ്മറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ സോമിനി വി ആർ രാഷ്ട്രീയ പൊതുപ്രവർത്തനരംഗത്തിലുപരി കലാ സാംസ്‌കാരിക രംഗത്ത് ചുവടുറപ്പിച്ച ഒരു വ്യക്തിത്വം കൂടിയാണ് എന്ന് കൂടി പറയാം. 2010 മുതൽ 2020 വരെ തുടർച്ചയായി മാങ്ങാനം ആശ്രമം വാർഡിൽ നിന്ന് മത്സരിച്ചു വിജയിച്ചു..
പൊതുപ്രവർത്തനത്തോടൊപ്പം പുതുപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള സോമിനി വി ആർ രാഷ്ട്രീയ പ്രവർത്തനം എന്നതു സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയായിട്ടാണ് കണ്ടിരുന്നത്. അതിനാൽ തന്നെ വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളും അണുവിട തെറ്റാതെ വാർഡിലെ ജനങ്ങളിലെത്തിയിരുന്നു.
ആശ്രമം വാർഡ് സംവരണ വാർഡായി മാറിയപ്പോൾ ഒരു തവണ പഞ്ചായത്ത് ഇലക്ഷനിൽ നിന്നും വിട്ടു നിന്നെങ്കിലും ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സോമിനി അല്ലാതെ മറ്റൊരു പേര് നിർദേശിക്കാൻ നേതൃത്വത്തിനു മുൻപിൽ ഉണ്ടായിരുന്നില്ല.
നന്മയുടെ കരുതൽ സ്പർശമുള്ള പദ്ധതികളുമായി മാങ്ങാനത്തിന്റെ മനസ്സു കീഴടക്കിയ സോമിനി വി ആർ 2010 മുതൽ 2020 വരെ തുടർച്ചയായി വിജയപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിരിക്കെ അനേകർക്ക് കൈത്താങ്ങായിരുന്നു.
ഗ്രാമീണ വികസന മേഖലയിൽ ഒരുപാട് സ്വപ്നങ്ങൾ മനസ്സിലുൾക്കൊണ്ടുകൊണ്ടാണ് സോമിനി വി ആർ ഇത്തവണ വീണ്ടും മത്സരരംഗത്തേക്ക് കടന്നുവരുന്നത്. മാങ്ങാനം പേഴുവേലിൽ പരേതനായ മണികണ്ഠദാസ് ആണ് ഭർത്താവ് . മക്കൾ. ശിവാനി പണിക്കർ, ജ്യോതിസ് പണിക്കർ










Manna Matrimony.Com
Thalikettu.Com







