പാലക്കാട്: അട്ടപ്പാടിയിൽ കടുവ സെൻസസിനിടെ വനത്തിൽ കുടുങ്ങിയ വനപാലക സംഘം തിരിച്ചെത്തി. അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഘം വഴിതെറ്റി വനത്തിൽ കുടുങ്ങിയത്. അഞ്ചംഗ വനപാലകസംഘം രാവിലെ ആറ് മണിയോടെയാണ് തിരിച്ചെത്തിയത്.
സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് കുടുങ്ങിപ്പോയത്.
വനത്തിൽ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ആയതിനാലാണ് തിരിച്ചിറങ്ങാൻ വൈകിയതെന്ന് ഇവർ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







