കോട്ടയം: വീടിനുള്ളിൽ ചാരായം വാറ്റിയയാളെ കോട്ടയം എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. കുമരകം സ്വദേശി ശശിധരനെയാണ്(54) അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണിനെ തുടർന്നു ബാറുകളും ബിവറേജുകളും അടച്ചിട്ടതോടെ വ്യാജ വാറ്റ് നടത്തിയ നിരവധി പേരാണ് എക്സൈസിന്റെ പിടിയിലായത്. ചെങ്ങളം, വേളൂർ എന്നിവിടങ്ങളിൽ നിന്നും മുന്പ് വ്യാജ വാറ്റ് നടത്തിയവരെ പിടികൂടിയിരുന്നു. പ്രദേശത്ത് വ്യാപകമായി വാറ്റ് നടക്കുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ കോട്ടയം റേഞ്ച് ഇൻസ്പെക്ടർ ആർ. അജിരാജിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







