തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച പുതുതായി 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 345 പേരിൽ 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് തീരുമാനം. ഉപയോഗിച്ച മാസ്കും ഗ്ലൗസുകളും പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ നടപടിയുണ്ടാകും.
വേനല്‍മഴയില്‍ വിളനാശമുണ്ടായവര്‍ക്ക് സഹായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വളവും കാര്‍ഷികോപകരണങ്ങളും ലഭ്യമാക്കും. കൃഷിഭവനുകളിൽ എപ്പോഴും ആവശ്യത്തിനു ജീവനക്കാർ ഉണ്ടാകണം. ലോക്ഡൗണ്‍ കാലത്ത് അവസാനിക്കുന്ന കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ നീട്ടാൻ സ്വീകരിക്കും.
കണ്ണട ഉപയോഗിക്കുന്നവര്‍ക്ക് കണ്ണട കടകളില്‍ പോകാന്‍ നിര്‍വാഹമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കണ്ണട കടകള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ച പുതുതായി 9 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 345 പേരിൽ 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.










Manna Matrimony.Com
Thalikettu.Com







