കോഴിക്കോട്: ആദിവാസി നേതാവ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി കെ ജാനു പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് എന്‍ഡിഎ വിടാനുള്ള തീരുമാനം.
സ്വതന്ത്രമായി നില്‍ക്കാനാണ് ജെആര്‍സി തീരുമാനമെന്ന് സി കെ ജാനു പ്രതികരിച്ചു. മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും സി കെ ജാനു വ്യക്തമാക്കി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡിഎയിലായിരുന്നു സി കെ ജാനു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് 2018 ല്‍ എന്‍ഡിഎ വിട്ട സി കെ ജാനു 2021 ല്‍ എന്‍ഡിഎയില്‍ തിരിച്ചെത്തുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







