കോട്ടയം: ലോക് ഡൗണിനെത്തുടര്‍ന്ന് ആന്‍ഡമാനില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ ഏറ്റുമാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവുമായി കോട്ടയം ജില്ലാ ഭരണകൂടം. ലോക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തിലാണ് ഇവര്‍ ദുരിതത്തിലായത്.
ഏറ്റുമാനൂര്‍ സ്വദേശികളായ പി.എന്‍. രാജേഷ്, ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെടെ നാലു പേരാണ് പോര്‍ട്ട് ബ്ലെയറില്‍നിന്നും സഹായാഭ്യര്‍ത്ഥന നടത്തിയത്. ഇവരെക്കുറിച്ചുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെ നിര്‍ദേശപ്രകാരം അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍ സൗത്ത് ആന്‍ഡമാന്‍ ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടു.
മലയാളിയായ അസിസ്റ്റന്‍റ് കളക്ടര്‍ ഹരി കള്ളിക്കാടിന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഇവര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ എത്തിച്ചതായും പാകം ചെയ്തു കഴിക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉടന്‍ എത്തിച്ചു നല്‍കുമെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







