രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സന്നദ്ധ സേനയില്‍ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരം. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും സംസ്ഥാനത്ത് 3.4 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധസേന രൂപീകരിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
നൂറു പേര്‍ക്ക് ഒരു സാമൂഹിക സന്നദ്ധപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സേനയുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. 16 നും 65 നും ഇടയില്‍ പ്രായമുള്ള ഏത് ആര്‍ക്കും (മുഴുവന്‍ സമയ ജോലിയുള്ളവര്‍ ഒഴികെ) ഈ സേനയില്‍ ചേരാവുന്നതാണ്.
സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സംഘം രൂപീകരിക്കും. ഏതു സമയത്തും എളുപ്പത്തില്‍ സേനയുടെ സേവനം ലഭിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സാമൂഹിക സന്നദ്ധ സേനയില്‍ ചേരുവാനും ഇതെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും sannadham.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം