കോട്ടയം : പക്ഷിപ്പനിയും കോവിഡ് 19 ഭീതിയും മൂലം വില കൂപ്പുക്കു ത്തിയ ഇറച്ചിക്കോഴി വിപണി വീണ്ടും സജീവമായി. ശനിയാഴ്ച മുതൽ കോഴിക്കടകളിൽ ചിലയിടങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് . വില ഏകദേശം 90 രൂപയിലേക്ക് കയറി.
കോവിഡ് ഭീതിയോ സർക്കാരിന്‍റെ മാർഗനിർദ്ദേശങ്ങളോ ഒന്നും കോഴിക്കടകളിൽ ബാധകമല്ല. ഞായറാഴ്ചത്തെ ജനതാ കർഫ്യൂവിന് മുന്നോടിയായി നാട്ടിൻപുറങ്ങളിലെ ഇറച്ചിക്കടകളിൽ എല്ലാം ശനിയാഴ്ച വൻ തിരക്കായിരുന്നു.
കോഴിയിറച്ചി പലയിടത്തും കിട്ടാത്ത സാഹചര്യം വരെയുണ്ടായി. ഇതോടെയാണ് ശനിയാഴ്ച 65 രൂപ വിലയുണ്ടായിരുന്ന കോഴിക്ക് ഇന്ന് നൂറിലേക്ക് എത്തിയത്.










Manna Matrimony.Com
Thalikettu.Com







