ചങ്ങനാശേരി: മുട്ടാർ മഹീന്ദ്രപുരം ചീരംവേലിൽ തൊമ്മിക്കുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ (57) നിര്യാതയായി. സുരക്ഷാ കാരണങ്ങളാൽ കുവൈറ്റിലും മസ്ക്കറ്റിലുമുള്ള ഇവരുടെ മക്കൾക്ക് നാട്ടിൽ എത്താനായില്ല .
സംസ്കാര ചടങ്ങുകൾക്ക് മക്കൾക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ വെള്ളി രാത്രി വരെ ബന്ധുക്കൾ കാത്തെങ്കിലും വിമാനയാത്രയ്ക്ക് അനുമതി ലഭിച്ചില്ല.
മഞ്ജുവും ഭർത്താവ് ജിബിയും മക്കളും കുവൈറ്റിൽ നിന്നു ടിക്കറ്റ് എടുത്തെങ്കിലും അവസാന നിമിഷം യാത്ര അനുമതി നിഷേധിച്ചു. മെബിനും ഭാര്യ സോണിയയ്ക്കും മസ്കറ്റിൽ നിന്ന് കൊച്ചി വരെ എത്താൻ കഴിയുമെന്ന് അറിയിച്ചെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
ഇതോടെയാണു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചത്. അവിടെ വീടുകളിൽ ഇരുന്ന് ലൈവ് സ്ട്രീമിലൂടെ മഹീന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ സംസ്കാര ചടങ്ങുകളിൽ പങ്കാളികളാകും.
എടത്വ പത്തിച്ചിറ കുടുംബാംഗമാണ് മരിച്ച കുഞ്ഞുമോൾ. അമ്മ മേരിക്കുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്നാണു കുഞ്ഞുമോൾ മരിച്ചത്. മെബിൻ മറ്റൊരു മകനാണ്.