കോട്ടയം: അരി മുതലായ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്നലെ കോട്ടയം ജില്ലയിലെ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള പലചരക്കു കടകളിൽ ഇന്നലെ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൂടുതലും ഗ്രാമപ്രദേശങ്ങളിലായിരുന്നു തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.
‘അരി ആവശ്യത്തിനുണ്ട്, വില കൂട്ടുന്നില്ല. അതിനാൽ ആരും തിരക്കു പിടിക്കേണ്ട.’ ഇന്നലെ നഗരത്തിലെ ചില കടകളിൽ ബോർഡുകൾ പോലും തൂക്കിയിരുന്നു.
ജനങ്ങളുടെ മനസ്സിലെ ആശങ്കയാണ് ഒരുപരിധിവരെ അവരെ ഇങ്ങനെ സാധനങ്ങൾ വാങ്ങിച്ചു കൂട്ടാൻ പ്രേരിപ്പിക്കുന്നത്. വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളും ഇതിന് കാരണമാകുന്നുണ്ട്.
ഞായറാഴ്ചയിലെ ജനതാ കർഫ്യൂ വരുംദിവസങ്ങളിലും തുടരുമെന്നാണ് പലരും കരുതുന്നത് . അതുകൊണ്ട് പരമാവധി ഭക്ഷ്യസാധനങ്ങൾ വീടുകളിൽ സ്റ്റോക്ക് ചെയ്യാനുള്ള നെട്ടോട്ടമാണ് ഇന്നലെ മിക്ക പലചരക്ക് കടകളിലും കാണുവാൻ കഴിഞ്ഞത്. ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ല
ഓരോ താലൂക്കിലും 150 മുതൽ 350 റേഷൻ കടകൾ ഉണ്ട്. ജില്ലയിൽ 1002 റേഷൻ കടകളുണ്ട്. 90 ചാക്ക് (45 ക്വിന്റൽ) മുതൽ 180 ചാക്ക് (90 ക്വിന്റൽ) ഭക്ഷ്യധാന്യ ശേഖരമുണ്ട് ഓരോ കടകളിലും. മേയ് വരെ ആവശ്യമായ വിധത്തിൽ എഫ്സിഐ ഗോഡൗണുകളിൽ ധാന്യം ശേഖരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുമുണ്ട് . ഭക്ഷ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകുവാനുള്ള യാതൊരു സാധ്യതകളും നിലവിലെ സാഹചര്യത്തിൽ ഇല്ല. ആയതിനാൽ ഇത്തരത്തിലുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.
ഒന്നര മാസത്തേക്കുള്ള റേഷൻ സാധനകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞ ദിവസം ജില്ലയിൽ ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോക്കെടുത്തിരുന്നു. പൊതുവിതരണ വിഭാഗത്തിലെയും സ്വകാര്യ ഗോഡൗണുകളിലെയും കണക്കെടുത്തു. ഏപ്രിൽ വരെ ആവശ്യമായ സ്റ്റോക്ക് ഉണ്ട്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ല.- കളക്ടർ പി.കെ. സുധീർ ബാബു പറയുന്നു










Manna Matrimony.Com
Thalikettu.Com






