ശ്രീ മാങ്ങാനത്തപ്പന്റെ മണ്ണിലെ ആൽമരം വെട്ടിമാറ്റാൻ നീക്കം; വ്യാപക പ്രതിക്ഷേധവുമായി മാങ്ങാനത്തെ ഭക്തജനങ്ങൾ; 

മാങ്ങാനം: മാങ്ങാനം നരസിഹ സ്വാമി ക്ഷേത്രത്തിനു സമീപത്തെ ആൽമരം വെട്ടിമാറ്റാൻ നീക്കം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മാങ്ങാനത്തെ ഭക്ത ജനങ്ങൾ.

ശ്രീ മാങ്ങാനത്തപ്പന്റെ ആറാട്ടുകടവും, സ്വയം ഭൂവായി കുടികൊള്ളുന്ന തേവർക്കുന്നു ശിവക്ഷേത്രത്തിലെ താഴ്വാരത്തിലുള്ളതും, കൊടൂരാറിന്റെ തീരത്തു നിൽക്കുന്നതുമായ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം വെട്ടിമാറ്റുന്നതിനുള്ള നീക്കത്തിനെതിരെയാണ് ഭക്തജങ്ങളുടെ പ്രതിക്ഷേധം ശക്തമായിരിക്കുന്നത്.

ആൽമരം വെട്ടിമാറ്റാനുള്ള നീക്കത്തിനെതിരെ ഭക്ത ജനങ്ങൾ, പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ ഫോറസ്ററ് ഓഫീസർക്കും പരാതിയും നൽകിയിരുന്നു

ആറാട്ടു ദിവസം ആൽത്തറയിൽ ഇരുത്തി പൂജ ചെയ്തു ആറാട്ട് എതിരേൽക്കുന്ന ചടങ്ങ് കാലാകാലങ്ങളായി നടക്കുന്നു.

ആൽമരം വെട്ടുന്നത് ചടങ്ങിന് തടസ്സമുണ്ടാക്കുമെന്നാണ് പരാതിയുടെ ഉള്ളടക്കം. ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റുന്നതിന് തടസ്സമില്ലെന്നും, ആൽ മരം മുഴുവനായി വെട്ടിമാറ്റാൻ ശ്രെമിക്കുന്ന നടപടി നിർത്തലാക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

ആചാരത്തിന്റെയും, വിശ്വാസത്തിന്റെയും ഭാഗമായുള്ള ആൽമരം മുറിക്കുവാനുള്ള നീക്കത്തിനെതിരെ വൻ പ്രതിക്ഷേധമാണ് നാനാ കോണുകളിൽ നിന്നും ഉയരുന്നത്.

 

Exit mobile version