കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു കൊടിയേറി. മാർച്ച് മൂന്നിന് ഏഴരപ്പൊന്നാന ദർശനവും അഞ്ചിന് ആറാട്ടും നടക്കും. ഇന്നു രാവിലെ 8.35ന് തന്ത്രി രാജീവര് കണ്ഠരര്, മേൽശാന്തി കേശവൻ സത്യേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊടിയേറ്റ് നടത്തി. 9.30ന് സാംസ്കാരിക സമ്മേളനം.
26 മുതൽ മാർച്ച് നാലു വരെ എല്ലാ ദിവസവും രാവിലെ ഏഴിനു ശ്രീബലി, ഉച്ചകഴിഞ്ഞ് ഒന്നിന് ഉത്സവബലി ദർശനം, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി. 27, 28, 29 എന്നീ ദിവസങ്ങളിൽ രാത്രി ഒന്പതിനു കോട്ടയ്ക്കൽ പിഎസി നാട്യസംഘം അവതരിപ്പിക്കുന്ന കഥകളി.
മാർച്ച് ഒന്നിനു രാത്രി 12.30ന് ബാലെ, രണ്ടിനു രാവിലെ 11ന് പ്രസാദമൂട്ട്, രാത്രി ഒന്പതിനു മോഹിനിയാട്ട കച്ചേരി. മാർച്ച് മൂന്നിനു രാവിലെ ഏഴിനു ശ്രീബലിയിൽ സിനിമാതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് രചനാ നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, 12ന് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും.
മാർച്ച് നാലിനു രാവിലെ 11ന് മഹാപ്രസാദമൂട്ട്, രാത്രി 9.30ന് ഭക്തിഗാനമേള, മാർച്ച് അഞ്ചിനു രാവിലെ 10ന് മഹാപ്രസാദമൂട്ട്, 11.30ന് ആറാട്ട് പുറപ്പാട്. പുലർച്ചെ ഒന്നിനു ആറാട്ട് എതിരേൽപ്പ്. 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക്.










Manna Matrimony.Com
Thalikettu.Com







