മൈസൂരു: കര്‍ണാടകയില്‍ മൈസൂര്‍ ഹുന്‍സൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. ഇടിച്ച് മറിഞ്ഞ ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം.










Manna Matrimony.Com
Thalikettu.Com







