കോട്ടയം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിനോട് സാമ്യം തോന്നുന്ന പേര് ഉപയോഗിച്ച് ഫെസ്ബൂക് മുഖേന തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു. ഫേസ്‌ബുക്കിൽ പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ഫിൽപ് കാർട്ട് (FILP KART ) എന്ന രീതിയിൽ ചെറിയ സാമ്യം മാത്രമുള്ള പേര് ഉപയോഗിച്ചാണ് ഫേസ്‌ബുക്കിൽ പരസ്യം നൽകുന്നത്. സ്മാർട്ട് ഫോണുകൾ തീരെ കുറഞ്ഞ വിലയിൽ ലഭിക്കും എന്നുള്ള പരസ്യം ഉപഭോക്താക്കളെ ആകർഷിക്കും. ഇത്തരത്തിൽ പേര് നോക്കാതെ പരസ്യത്തിൽ ക്ലിക്ക് ചെയ്യുന്നവരാണ് ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത്.
തട്ടിപ് നടത്തുന്നത് പേർസണൽ ബ്ലോഗ് നിര്മിച്ചാണെന്നു വ്യക്തം. തട്ടിപ്പുകാരുടെ ലിങ്ക് ഇതോടൊപ്പം വാർത്തക്ക് താഴെ കൊടുക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തു ആരും തട്ടിപ്പിന് ഇരയാക്കരുതേ എന്ന് അറിയിക്കുന്നു.
ഓൺലൈൻ പർച്ചേസ് നടത്തുന്നവർ ഡൊമൈൻ നെയിം www.flipkart.com എന്നാണോ എന്ന് പരിശോധിക്കണം. www.flipkart.com എന്നതാണ് യഥാർത്ഥ FLIP KART എന്ന കമ്പനിയുടെ ഡൊമൈൻ നെയിം. ഇതിലൂടെ മാത്രം പർച്ചേസ് നടത്തുക.
തട്ടിപ്പു നടത്തുന്നവർ ഉപയോഗിക്കുന്ന വ്യാജ വെബ്‌സൈറ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
https://filpkart-big-day-sale.blogspot.com/?fbclid=IwAR3_4p4zcuOUC4NzfvgKO8qnx1_ageUUhn7YEHeN2C6xqX71X1YbiNu6E90