കണ്ണൂര്‍: ചിറക്കലില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ശനിയാഴ്ച രാവിലെ ചിറക്കല്‍ ആര്‍പ്പാംതോട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അലവില്‍ നിച്ചുവയല്‍ സ്വദേശിയാണ് നന്ദിത. സ്‌കൂളിലേക്ക് പോകുന്നതിന് റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കാറില്‍ അമ്മയ്ക്കൊപ്പമെത്തിയ കുട്ടി റെയില്‍വേ ഗേറ്റിന് മരുവശത്ത് നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് കയറാനായി ഓടുന്നതിനിടയില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. പരശുറാം എക്സപ്രസ് കടന്നു പോകുന്നതിന് വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.
മറുവശത്ത് സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട കുട്ടി വേഗത്തില്‍ ഓടുകയായിരുന്നു. എന്നാല്‍ വേഗത്തില്‍ വന്ന ട്രെയിന്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. തലയുടെ ഭാഗത്താണ് ട്രെയിന്‍ ഇടിച്ചത്.










Manna Matrimony.Com
Thalikettu.Com







