കോട്ടയം: അറ്റകുറ്റപ്പണി മടിച്ചു ഷെഡ്ഡിൽ കയറ്റിയ പൊലീസിന്റെ പുത്തൻ ബസ് തിരിഞ്ഞു നോക്കാനാളില്ലാതെ നശിക്കുന്നു. 2 വർഷം മുൻപ് കോട്ടയം എആർ ക്യാംപിനു ലഭിച്ച ബസാണ് അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചിരിക്കുന്നത്.
2018 ലാണ് 50 സീറ്റുകളുള്ള പുതിയ ബസ് എആർ ക്യാംപിനു ലഭിച്ചത്. 6 മാസത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുമായി ഡ്യൂട്ടിക്ക് പോകുന്ന വഴി ശബരിമല തീർഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ചു. അറ്റകുറ്റപ്പണികൾക്ക് 1.25 ലക്ഷം രൂപയാകുമെന്നായിരുന്നു അന്ന് എസ്റ്റിമേറ്റ്. ബസ് എആർ ക്യാംപിലെ ഷെഡ്ഡിൽ എത്തിക്കുക മാത്രമാണ് അന്ന് ചെയ്തത്. എന്നാൽ അറ്റകുറ്റപ്പണി ഇത് വരെയും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.










Manna Matrimony.Com
Thalikettu.Com







