മന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദര്‍ശകനാണ്. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിനെ തെരെഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട്.
ആര്‍എസ്എസ് പരിപാടിയില്‍ പറഞ്ഞത് കോണ്‍ഗ്രസ് ആശയങ്ങളാണെന്നും വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ തൃശൂര്‍ ആര്‍.എസ്.എസ് പരിപാടിയിലെ പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുറത്തു വിടണമെന്ന് മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയാണ് സതീശന്‍ ചെയ്തത്. പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് ആര്‍.എസ്.എസിനെ വിമര്‍ശിക്കുകയാണുണ്ടായത്, അല്ലാതെ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല ചെയ്തതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
അതേസമയം 1977ല്‍ പിണറായി വിജയന്‍ ആദ്യമായി എംഎല്‍എ ആയത് ആര്‍എസ്എസ് പിന്തുണയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് ചെകുത്തനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതാണ് അന്ന് സിപിഐഎം പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിക്കരികില്‍ ബോംബ് വച്ചവരെ അറസ്റ്റ് ചെയ്തില്ലെന്നും വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞങ്ങളൊന്നും ബിജെപിയുടെ പിറകെ പോയിട്ടില്ല. നിങ്ങള്‍ കല്‍ക്കട്ടയില്‍ പോയി അന്വേഷിക്കൂ നിങ്ങളുടെ പാര്‍ട്ടി കമ്മിറ്റി ഓഫീസും ഏരിയ കമ്മിറ്റി ഓഫീസും ഒക്കെ ബിജെപി പിടിച്ചെടുത്തിരിക്കുകയാണ്.
ബിജെപി എത്ര എല്‍ഡിഎഫ് ഓഫീസ് പിടിച്ചെടുത്തെന്ന് അന്വേഷിക്കുന്നത് നല്ലതാവും. ഒരു യു.ഡി.എഫുകാരനും ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചിട്ടില്ല. കണ്ണൂരിലെ ബോംബ് ബോംബ് സ്‌ഫോടനത്തെപ്പറ്റി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നടത്തിയത് സ്റ്റഡിക്ലാസെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിമര്‍ശത്തിന് അതീതനെന്ന് ധരിക്കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







