കോട്ടയം: എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞാൽ പിന്നീട് ഏതു കോഴ്സ് പഠിക്കണമെന്നതിൽ ആശങ്കയുള്ളവരാണ് ഭൂരിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളും. എസ് എസ് എൽ സി കഴിഞ്ഞാൽ പഠിക്കുവാൻ കഴിയുന്ന കോഴ്‌സുകളും, ഹയര്സെക്കന്ഡറിക്കു ശേഷം പഠിക്കുവാൻ കഴിയുന്ന കോഴ്‌സുകളും ധാരാളമുണ്ട് നമ്മുടെ നാട്ടിൽ.
എന്നാൽ തങ്ങളുടെ കുട്ടികളെ ഏതു കോഴ്‌സിന് ചേർക്കണം എന്ന കാര്യത്തിൽ മിക്ക മാതാപിതാക്കൾക്കും ഉത്കണ്ഠയുണ്ട്. ഇത്തരത്തിൽ ആശങ്കപ്പെടുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഒരു കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചിരിക്കുകയാണ് വിജയപുരം പത്താം വാർഡ് കോൺഗ്രസ്സ് കമ്മറ്റി.
വിജയപുരം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈനി വർക്കിയുടെ നേതൃത്വത്തിൽ പത്താം വാർഡ് കോൺഗ്രസ് കമ്മറ്റിയാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. കരിയർ വിദഗ്ദനായ ഡോക്ടർ ബ്രിജേഷ് ജോർജ് ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
2022 ജൂലൈ മാസം പതിനേഴാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മാങ്ങാനം നരസിഹസ്വാമിക്ഷേത്രത്തിനു സമീപമുള്ള എൻ എസ് എസ് കരയോഗമന്ദിരത്തിൽ വെച്ചാണ് കരിയർ ഗൈഡൻസ് സെമിനാർ നടക്കുന്നത്.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം തന്നെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങും നടക്കും.
കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവാർഡ് വിതരണം ചെയ്യുക. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമൻകുട്ടി മുഖ്യ പ്രഭാഷണം നടത്തും. വാർഡ് മെമ്പർ ഷൈനി വർക്കി, മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം നെബു ജോൺ, ബ്ലോക്ക് മെമ്പർ റെയിഞ്ചൽ കുര്യൻ, വാർഡ് പ്രസിഡന്റ് കെ എൻ അശോക് കുമാർ, സെക്രട്ടറി വിജയകുമാർ പി ജി തുടങ്ങിയവർ പ്രസംഗിക്കും.










Manna Matrimony.Com
Thalikettu.Com






