എളമരം കരീം പിടി ഉഷയെ ആക്ഷേപിച്ചത് തെറ്റെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കെകെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എകെജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എകെജി സെന്റര്‍ ആക്രമണം, 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.
ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല പക്ഷെ സജി ചെറിയാന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.










Manna Matrimony.Com
Thalikettu.Com






