കുമരകം: നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇന്നായിരുന്നു; കോട്ടയത്തെ തിരുവാർപ്പ് സ്വദേശിയായ സ്ത്രീ പിടിയിലായപ്പോൾ ചർച്ചയാകുന്നത് ഡിജിറ്റൽ യുഗത്തിലെ സ്മാർട്ട് കെണികൾ;; അക്ഷര നഗരിയായ കോട്ടയത്ത് തന്നെ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അത്ഭുതപ്പെടുകയാണ് ഒരു വിഭാഗം സാംസ്കാരിക നേതാക്കൾ ഉൾപ്പെട്ട കോട്ടയംകാർ.
തിരുവാർപ്പ് സ്വദേശിയായ റെജിമോൾ വിവാഹിതയാണ്. വാട്സാപിൽ അയൽവാസിയായ യുവതിയുടെ ചിത്രം നൽകി റെജിമോൾ വിനീഷ് എന്ന യുവാവുമായി ഫോൺ വിളി നടത്തുകയായിരുന്നു. 6 മാസമായി ഇരുവരും തമ്മിൽ ഫോൺ വിളി നടത്തി വരികയായിരുന്നു. തുടർന്നാണ് വിവാഹം ഉറപ്പിച്ചത്. അയൽവാസിയായ യുവതിയുടെ ചിത്രം നൽകി യുവാവിനെ കബളിപ്പിച്ച് വിവാഹം ഉറപ്പിച്ചുവെന്ന പരാതിയിൽ തിരുവാർപ്പ്സ്വദേശി റെജിമോൾ (43) ക്കെതിരെ പൊലീസ് കേസെടുത്തത്. കബളിപ്പിക്കപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. നിസാര വകുപ്പുകൾ ചുമത്തിയാണ് കേസ് എന്നാണ് അറിയുന്നത്
സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആൾമാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു പോലീസ് പറയുന്നു . റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തിൽ വിട്ടു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോൾ ഇതുവരെ വ്യക്തമായ മൊഴി നൽകിയിട്ടില്ല. ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടർന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി. വാട്സാപ്പിൽ കണ്ട പെൺകുട്ടി എന്ന നിലയിലാണ് ബന്ധം തുടർന്നതെന്നും സംസാരത്തിലെ നിഷ്കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് പറഞ്ഞു. ഫേസ്ബുക്ക് വ്യാജ ഐഡി ഉണ്ടാക്കിയാണ് കണ്ണൂർ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചത്. ഇതിന് പിന്നിൽ വീട്ടമ്മയ്ക്കു യുവാക്കളോടു ഫോണിൽ സംസാരിക്കാനുള്ള മോഹം മാത്രമാണെന്നാണ് പൊലീസിന്റേയും നിഗമനം.
തിരുവനന്തപുരത്തു ജോലിയുള്ള പെൺകുട്ടിയെ കാണാൻ രണ്ടു തവണ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിനു തിരിച്ച വരനെ രണ്ടു തവണയും തിരിച്ചയച്ചു. ജനുവരി 27നു പെണ്ണിന്റെ അമ്മയായി വീട്ടമ്മയും അച്ചനായി തന്റെ സ്വന്തം നാടായ പുതുപ്പള്ളി സ്വദേശിയേയും കോട്ടയത്തെ ലോഡ്ജിൽ എത്തിച്ചു യുവാവിന്റെ വീട്ടുകാരുമായി കല്യാണ നിശ്ചയം നടത്തിയത്. തൃപ്രയാർ ക്ഷേത്രത്തിൽ ഓഡിറ്റോറിയം ബുക്കു ചെയ്യുകയും മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ക്ഷണിക്കുകയും ചെയ്തതെന്ന് യുവാവിന്റെ സഹോദരിയോടു പറഞ്ഞിരുന്നു.
ഫെബ്രുവരി 16-ന് തൃപ്പയാർ ക്ഷേത്രത്തിൽ കല്യാണം നടത്തുന്നതിനായി വരന്റെ ബന്ധുക്കൾ ഓഡിറ്റോറിയംവരെ ബുക്കുചെയ്തിരുന്നു. ഞായറാഴ്ച കല്യാണം നടത്താൻ തീരുമാനിച്ചെങ്കിലും ഇതുവരെ ‘വധു’വിനെ കാണാൻ വരനോ ബന്ധുക്കൾക്കോ അവസരം നൽകാതെ ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു.
എന്തായാലും കല്യാണം നടത്താൻ നിശ്ചയിച്ച ദിവസമായ ഇന്ന് കോട്ടയം ചർച്ച ചെയ്യുന്നത് ഡിജിറ്റൽ യുഗത്തിലെ തട്ടിപ്പുകളെയും, കെണികളെ പറ്റിയും ആണ്