മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന് 10.30 ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സി പി ഐ എം നേതാക്കളായ എളമരം കരീം എംപി, പാലോളി മുഹമ്മദ് കുട്ടി, പി കെ ശ്രീമതി ടീച്ചര്‍, മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
മന്ത്രി, അധ്യാപകന്‍, പ്രഭാഷകന്‍, സംഘാടകന്‍ തുടങ്ങി കൈ വച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച ശിവദാസമേനോന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു.










Manna Matrimony.Com
Thalikettu.Com







