മാധ്യമങ്ങളോട് കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എടോ ഗോപാലകൃഷ്ണ എന്ന് വിളിച്ച് ആക്രോശിച്ചത് ആരാണെന്നും ഇതെല്ലാം പിണറായി വിജയന്‍ മറന്ന് പോയോയെന്നും സതീശന്‍ ചോദിച്ചു. ദേശാഭിമാനി ലേഖകന്‍ പത്രസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് താന്‍ ഇറക്കി വിടുമെന്ന് പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
വി.ഡി സതീശന്‍ പറഞ്ഞത്: ”ദേശാഭിമാനി ലേഖകന്‍ ഒരു ചോദ്യം ചോദിച്ചു. രണ്ടാമതും അതേ ചോദ്യം ചോദിച്ചു. അപ്പോഴും ഞാന്‍ മറുപടി പറഞ്ഞു. മൂന്നാമതും നാലാമതും അഞ്ചാമതും അതേ ചോദ്യം തന്നെ വീണ്ടും ചോദിച്ച് ആ പത്രസമ്മേളനം അലങ്കോലമാക്കണമെന്ന് ഉദേശത്തോടെ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി ഓഫീസില്‍ വച്ച് നടത്തുന്ന പത്രസമ്മേളനം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ അങ്ങ് ഇവിടെ നിന്ന് ഇറങ്ങി പോകണമെന്ന് എന്നെ കൊണ്ട് പറയിക്കരുതെന്ന് സഭ്യമായ ഭാഷയിലാണ് ഞാന്‍ സംസാരിച്ചത്.
ഇത് വലിയ സംഭവമാക്കി മുഖ്യമന്ത്രി പറയുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഇറങ്ങി പോകാന്‍ പറഞ്ഞെന്ന്. എടോ ഗോപാലകൃഷ്ണ എന്ന് വിളിച്ച് ആക്രോശിച്ചത് ആരാണ്. പിണറായി വിജയന്‍ മറന്ന് പോയോ അത്. മറുപടി പറയണോ ഇങ്ങ് മാറി നില്‍ക്ക് എന്ന് പറഞ്ഞ് പത്രക്കാരെ വിരട്ടിയത് ആരാണ്. കടക്ക് പുറത്തെന്ന് പറഞ്ഞത് ആരാണ്. മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറഞ്ഞ പിണറായി വിജയന്‍ ഇന്ന് നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുന്നത് കേള്‍ക്കുമ്പോള്‍, ഇന്നലെ വരെ നടന്നത് മറന്ന് പോയോ എന്ന് എങ്ങനെ ഞാന്‍ ചോദിക്കാതിരിക്കും.”
”പിന്നെ ഗാന്ധി ചിത്രം തകര്‍ത്ത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്. കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ ഞാന്‍ ചോദിക്കില്ല. ഇത് പറഞ്ഞത് മുഖ്യമന്ത്രിയാണ്, പൊലീസിന്റെ ചുമതലയുള്ള ആളാണ്. ആരാണ് ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. എവിടെ നിന്ന് കിട്ടിയ വിവരമാണിത്. ഇനി എഡിജിപിക്ക് മാറ്റി പറയാന്‍ സാധിക്കുമോ. തകര്‍ത്തത് എസ്എഫ്ഐക്കാരാണെന്ന് റിപ്പോര്‍ട്ട് കൊടുക്കാന്‍ പറ്റുമോ. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്തിനാണ്. നിയമ വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.”
”സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍. ശിവശങ്കറും സ്വപ്ന സുരേഷും. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുത്തു. പുസ്തകം എഴുതാന്‍ അനുവാദം നല്‍കി. പുസ്തകത്തിലുള്ളത് വെളിപ്പെടുത്തലുകളാണ്. എന്നാല്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുന്നു. എന്ത് നീതിയാണ്. അപ്പോള്‍ നിങ്ങള്‍ സ്വപ്ന സുരേഷിനെ ഭയപ്പെടുന്നുണ്ടല്ലോ. ഭീതി കൊണ്ടല്ലേ, ഫല്‍റ്റില്‍ അതിക്രമിച്ച് കയറി ഫോണ്‍ തട്ടിയെടുത്തത്. എന്തിനാണ് പേടിക്കുന്നത്.”










Manna Matrimony.Com
Thalikettu.Com







