തൃക്കാക്കരയില്‍ വിജയിച്ച് നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍. ഇന്ന് നിയമസഭ സമ്മേളിക്കുമ്പോള്‍ ഉന്നയിക്കാന്‍ നല്‍കിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്. ഭര്‍ത്താവും മുന്‍ തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസില്‍ തന്നെയാണ് അവരുടെ പിന്‍ഗാമിയായെത്തിയ ഉമ തോമസും ചോദ്യമുന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ 29/01/2020 ന് സര്‍ക്കാറിനെ അറിയിച്ചിരുന്നോ എങ്കില്‍ ഇതിന്മേല്‍ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് ഉമ ഉന്നയിക്കുന്നത്.
ജൂണ്‍ 15ന് ഉമാ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് തൃക്കാക്കരയില്‍ മിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയില്‍ നടന്നിരുന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയില്‍ നടന്നത്.










Manna Matrimony.Com
Thalikettu.Com







