കോട്ടയത്തെ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലാണ് ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്തത്.
കെപിസിസി നിര്‍വാഹക സമിതിയംഗം ജെ ജി പാലക്കലോടി മുതിര്‍ന്ന നേതാക്കളായ വര്‍ഗീസ് ചാക്കോ, അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സാം കെ വര്‍ക്കി ലീഗ് നേതാവ് അന്‍സാരി തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിനെ അക്രമിക്കല്‍, കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് ആറ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പൊലീസിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ അടക്കം നിരവധി പൊലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
സമരക്കാര്‍ തകര്‍ത്ത ബാരിക്കേഡ് വീണാണ് കോട്ടയം ഡിവൈഎസ്പിയുടെ തലക്ക് പരുക്കേറ്റത്. രണ്ട് മണിക്കൂറോളം സംഘര്‍ഷം നീണ്ടു നിന്നു.