കോട്ടയം: ഏറ്റുമാനൂർ മീൻ മാർക്കറ്റിനുള്ളിൽ നിന്നും ബസ് സ്റ്റാൻഡിലേയ്ക്കു കയറുന്നതിനിടെ കാറിൽ ബസിടിച്ചത് തർക്കത്തിന് ഇടയാക്കി. മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറിയ കാറിന്റെ വലത് വശത്ത് ബസിടിക്കുകയായിരുന്നു. ഇതേ തുടർന്ന് കാർ യാത്രക്കാർ പുറത്തിറങ്ങി, ബസ് ജീവനക്കാരുമായി തർക്കിച്ചത് സംഘർഷത്തിന് ഇടയാക്കി.
മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറുകയായിരുന്ന കാറിൽ പെരുവ കടുത്തുരുത്തി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഡോർ തകർന്നു. ഇതോടെ പുറത്തിറങ്ങിയ കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലേക്കു നീങ്ങുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com







