തൊടപുഴ ഒളമറ്റത്ത് സുഹൃത്തിനെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രകോപിതനായ പ്രതി കല്ലെടുത്ത് മജുവിന്റെ തലക്കടിക്കുകയുമായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.










Manna Matrimony.Com
Thalikettu.Com






