പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രഖ്യാപനം. നിലവില്‍ യുഡിഎഫിന്റെ ലീഡ് 20000 കടന്നു.
”ഒരു ഭരണകൂടം മുഴുവന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നേതൃത്വം കൊടുത്തിട്ടും തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞ എല്‍ഡിഎഫിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന എല്‍ഡിഎഫിനെതിരെ ശക്തമായ ജനവിധിയാണ് ഇതിലൂടെ നമുക്ക് കാണാനാവുന്നത്. ജാതിയും മതവും പറഞ്ഞ് മന്ത്രിമാര്‍ വീടുകളില്‍ കയറി ഇറങ്ങി നടന്നിട്ടും തൃക്കാക്കരയിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ എല്‍ഡിഎഫിന്റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് ഉമ തോമസിനു വമ്പിച്ച വിജയമാണ് നല്‍കിയത്.
ഇത് യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിയ്ക്കുന്ന ഒന്നാണ്. പിണറായി വിജയന് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച എല്ലാത്തിനെയും ജനങ്ങള്‍ തള്ളിക്കളഞ്ഞു. ജനങ്ങളുടെ ശക്തമായ വികാരം പ്രകടിപ്പിച്ചതുകൂടി എടുത്തുപറയേണ്ടതാണ്.
യുഡിഎഫ് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനമാണ് തൃക്കാക്കരയില്‍ കാണാനായത്. എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഒരു മനസോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് ഉജ്ജ്വല വിജയം നേടിയിരിക്കുന്നു.”- ചെന്നിത്തല പറഞ്ഞു.