അഫ്ഗാനിസ്ഥാനില്‍ നാലിടത്ത് സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും, വടക്കന്‍ നഗരമായ മസാര്‍-ഇ -ഷെരീഫിലും വന്‍ സ്‌ഫോടനം. നാലിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മസാര്‍-ഇ- ഷെരീഫിലാണ് ആദ്യ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നത്. കാബൂള്‍ പള്ളിയിലാണ് നാലാം സ്‌ഫോടനം.

PD 10, PD 5 പ്രദേശങ്ങളില്‍ ബസിലും വാനിലുമാണ് ആക്രമണം ഉണ്ടായത്. ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ വടക്കന്‍ നഗരത്തില്‍ വൈകുന്നേരം യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമിട്ട ബസുകള്‍. സംഭവത്തില്‍ ഒമ്പത് യാത്രക്കാര്‍ കൊല്ലപ്പെടുകയും, 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മൂന്ന് സ്‌ഫോടനത്തിന് പിന്നാലെ കാബൂള്‍ പള്ളിയിലാണ് അവസാന ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും, 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹസ്രത്ത്-ഇ- സെക്രിയ മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ, ഒരു സംഘമോ വ്യക്തിയോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Exit mobile version