സ്ത്രീപീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണ് എന്നും പൊലീസ് കോടതിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടിലാണ് പൊലീസ്.
എന്നാല്‍ സിനിമയില്‍ അവസരം നല്‍കാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് വിജയ് ബാബുവിന്റെ വാദം. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നത്. നിലവില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു.










Manna Matrimony.Com
Thalikettu.Com






