തിരുവനന്തപുരം: മാനേജ്മെന്റുകളുടെ വിരട്ടല്‍ വേണ്ടെന്നും ആവിശ്യമെങ്കില്‍ എയ്ഡഡ് സ്കൂളുകള്‍ വാടകയ്ക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണ്. കച്ചവട താല്പര്യമുള്ള ചില എയിഡഡ് സ്കൂള്‍ മാനേജുമെന്റുകളെയാണ് ലക്ഷ്യമിട്ടത്. എയ്ഡഡ് മാനേജ്മെന്റുകളെ സര്‍ക്കാര്‍ അവിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സ്കൂളുകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ തയാറുണ്ടോ? സ്കൂള്‍ നടത്താനാകുന്നില്ല, ഏറ്റെടുത്തോളു എന്ന് ചില മാനേജ്മെന്റുകള്‍ വിരട്ടുന്നു. ആ വിരട്ടല്‍ വേണ്ട. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







