പി.സി.ജോര്‍ജിന്റെ വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്നു കേള്‍ക്കും. വിദ്വേഷ പ്രസംഗത്തില്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയുടെ ഭാഗമായാണ് കോടതി നടപടി. പി.സി. ജോര്‍ജ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് മകന്‍ ഷോണ് ജോര്‍ജ് അറിയിച്ചു.
വ്യാപക തിരച്ചില്‍ നടത്തിയിട്ടും പി.സി. ജോര്‍ജിനെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
തെളിവായി വെണ്ണല പ്രസംഗത്തിന്റെ 3 സിഡികളും കോടതിയില്‍ ഹാജരാക്കി. പ്രസംഗം പരിശോധിച്ച ശേഷം 26 നു കോടതി വിധി പറയും.










Manna Matrimony.Com
Thalikettu.Com







