പൊലീസുകാരുടെ മരണം; വൈദ്യുതി കെണിയൊരുക്കിയ വയലുടമ അറസ്റ്റില്‍, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

പാലക്കാട് പൊലീസുകാരുടെ മരണത്തില്‍ വൈദ്യുതി കെണിയൊരുക്കിയ വയലുടമ സുരേഷ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 2016ലും പന്നിയ്ക്ക് കെണി വെച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു. സുരേഷിനെതിരെ ഐപിസി 304, തെളിവ് നശിപ്പിച്ചതിന് ഐപിസി 201 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഹവീല്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. പിന്നാലെ മൃതദേഹങ്ങള്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് രണ്ടിടങ്ങളിലായി കൊണ്ടിടുകയായിരുന്നു. മരിച്ചവരില്‍ ഒരാളുടെ ഫോണ്‍ ക്യാമ്പിന്റെ അതിര്‍ത്തി മതിലിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തത വരാനുണ്ട്.

ബാഡ്മിന്റണ്‍ കളിച്ച് മടങ്ങവെയായിരുന്നു ഇരുവരുടേയും മരണം. താമസ സ്ഥലത്ത് എത്താതായതോടെ ക്യാമ്പിലുള്ളവര്‍ തെരച്ചില്‍ തുടങ്ങി. എവിടെയും കണ്ടെത്താനായില്ല. രാവിലെ തെരച്ചില്‍ വ്യാപിപ്പിച്ചപ്പോഴാണ് വയലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എ ആര്‍ ക്യാമ്പിലെ അസി. കമാന്‍ഡന്റും കായിക താരവുമായ സിനിമോളുടെ പങ്കാളിയാണ് മരിച്ച അശോകന്‍. കാവശ്ശേരി സ്വദേശിയാണ് മോഹന്‍ദാസ്.

Exit mobile version