സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കല്ലിടല്‍ മൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി തിരുത്താനുള്ള ഉത്തരവാണെങ്കില്‍ നല്ലതാണ്. എന്നാല്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടവേളയാണെങ്കില്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈനില്‍ പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പദ്ധതി വേണ്ടെന്ന് പറഞ്ഞവര്‍ ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. സില്‍വര്‍ ലൈനില്‍ വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും പി രാജീവ് പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. പ്രതിപക്ഷം സഹകരികരിക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഇ പി ജയരാജന്‍, കല്ലിടലില്‍ സര്‍വേ രീതി മാത്രമാണ് മാറിയതെന്നും പറഞ്ഞു.
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നതാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







