കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം തകര്‍ക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ.വി തോമസ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് പറയുന്നതെന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയാണ് കാലുമാറ്റത്തിന് നേതൃത്വം നല്‍കുന്നതെന്ന് വ്യക്തമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് യോജിച്ച് നിലപാടല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണ് തോമസ് പരിപാടിയില്‍ പങ്കെടുത്തതെന്നും സോണിയ ഗാന്ധിയുടെ നിര്‍ദേശം ലംഘിച്ച് പോകുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സമ്മേളനത്തിലൂടെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിച്ചതെന്നും ബിജെപിയെ എതിര്‍ക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് പാര്‍ട്ടിയില്‍ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നുവെന്നും വിലക്കിയ സാഹചര്യത്തില്‍ മാറിനില്‍ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കെ.വി തോമസ് വലിയവനാക്കി ചിത്രീകരിച്ചെന്നും ചെന്നിത്തല പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







