കോട്ടയം: എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് 232 നമ്പർ മാങ്ങാനം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആയി ഹരികൃഷ്ണനും, വൈസ് പ്രസിഡന്റ് ആയി വിഷ്ണു ഷാജിയും, സെക്രട്ടറിയായി സുധീഷ് പാലത്താറ്റിലും , കമ്മറ്റി അംഗമായി അബീഷ് കാക്കനാടിനെയുമാണ് തിരഞ്ഞെടുത്തത്.
മറ്റു കമ്മറ്റി അംഗങ്ങളായി ഹരിശങ്കർ എസ്, അശ്വന്ത് പ്രദീപ്, എബിൻ ബൈജു, അനന്ദു ജയൻ, ദേവാനന്ദ് വി വി, അമൽ ശ്രീനിവാസ്, അക്ഷയ് അജിമോൻ എന്നിവരെയും തിരഞ്ഞെടുത്തു.