കെ റെയിലില്‍ സര്‍ക്കാരിന് യു ടേണ്‍ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകും. തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സമരം എന്ന വാദം ബാലിശമാണെന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിന് പോലും സംശയമില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന ഭൂവുടമകളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം.
ഭൂനിയമ പ്രകാരവും സര്‍വേ ആന്‍ഡ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാറിന് സര്‍വേ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ്സ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.










Manna Matrimony.Com
Thalikettu.Com







