സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണം; റഷ്യയോടു നീതിന്യായ കോടതി; അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ കോടതിയും ആവശ്യപ്പെട്ടു

 

യുക്രെയ്‌നില്‍ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് നിര്‍ദേശിച്ചു. യുക്രെയ്‌നിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു യുഎന്‍ കോടതിയും ആവശ്യപ്പെട്ടു.

ഇതിനിടെ റഷ്യ യുക്രെയ്ന്‍ യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ അനുരഞ്ജനത്തിന് വഴി തുറന്നിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് പറഞ്ഞു. റഷ്യയുടെ പ്രതികരണം യാഥാര്‍ഥ്യ ബോധത്തോടെയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റും പ്രതികരിച്ചു.

അതേസമയം യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം തുടരുകയാണ്. ചെര്‍ണീവില്‍ ഭക്ഷണത്തിനായി വരിനിന്നവര്‍ക്കു നേരെ റഷ്യന്‍ സേന നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

Exit mobile version