മരിയുപോളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ഡോക്ടര്‍മാരെയും രോഗികളെയും ബന്ദികളാക്കി

 

നാലുലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ ആശുപത്രിക്ക് നേരെ വീണ്ടും റഷ്യന്‍ സേനയുടെ ആക്രമണം. ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പടെ നാന്നൂറോളം പെരെ ബന്ദികളാക്കിയിരുക്കുകയാണെന്ന് നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. മരിയുപോളിലെ ഏറ്റവും വലിയ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആശുപത്രിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരെ സേന വെടി വെച്ചിടുന്നതായും മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് ആരോപണമുയര്‍ന്നു. റഷ്യ ശക്തമായി ആക്രമിച്ച നഗരത്തില്‍ ഇതുവരെ 2,400 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പലരും ഇപ്പോഴും ബങ്കറുകളില്‍ തുടരുകയാണ്.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ച ഇന്നും തുടരും. യുദ്ധം തുടങ്ങിയത് മുതല്‍ 30 ലക്ഷത്തിലേറെ പേര്‍ യുക്രെയ്‌നില്‍ നിന്ന് പലായനം ചെയ്തതായി യു.എന്‍ അറിയിച്ചു. അതേസമയം മൂന്നു പ്രധാനമന്ത്രിമാര്‍ ഉള്‍പെടുന്ന യൂറോപ്യന്‍ യൂണിയന്‍ സംഘം കീവില്‍ എത്തി. പോളണ്ട്, സ്ലോവേനിയ, ചെക് റിപ്പബ്‌ളിക് പ്രധാനമന്ത്രിമാരാണ് സംഘത്തിലുള്ളത്. യുക്രെയ്‌ന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം.

Exit mobile version