ഉന്നത നേതൃത്വത്തിലേക്ക് യുവാക്കളേയും പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി സിപിഐഎം സംസ്ഥാന സമ്മേളനം. 88 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 16 പേര്‍ പുതുമുഖങ്ങളായെത്തി. 13 വനിതകള്‍ക്ക് സംസ്ഥാന സമിതിയില്‍ ഇടം ലഭിച്ചു. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. യുവാക്കളായ ഡോ. ചിന്ത ജെറോം, വി പി സാനു എന്നിവര്‍ക്കൊപ്പം എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലിഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു എന്നിവര്‍ പുതുമുഖങ്ങളായെത്തി. വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി തുടരും. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി സ്ഥാനം വഹിച്ച ബിജു കണ്ടക്കൈ എന്നിവര്‍ ക്ഷണിതാക്കളാണ്. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരു പദവി ഒഴിച്ചിട്ടിട്ടുണ്ട്.
12 പേരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. പി കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രന്‍, കെ അനന്ത ഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി പി നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് ചുമതലയൊഴിഞ്ഞത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി എം തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, എ വിജയരാഘവന്‍, കെ കെ ശൈലജ, എളമരം കരീം, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ബേബി ജോണ്‍, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, കെ പി സതീഷ് ചന്ദ്രന്‍, എം വി ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍, പി സതീദേവി, എ പ്രദീപ്കുമാര്‍, പി എ മുഹമ്മദ് റിയാസ്, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, എന്‍ ആര്‍ ബാലന്‍, പി കെ ബിജു, എം കെ കണ്ണന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, എം സ്വരാജ്, ഗോപി കോട്ടമുറിക്കല്‍, കെ കെ ജയചന്ദ്രന്‍, കെ പി മേരി, വി എന്‍ വാസവന്‍, ആര്‍ നാസര്‍, സജി ചെറിയാന്‍, സി ബി ചന്ദ്രബാബു, സി എസ് സുജാത, കെ പി ഉദയഭാനു, എസ് സുദേവന്‍, പി രാജേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജഗോപാല്‍, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍, സൂസന്‍ കോടി, കെ സോമ പ്രസാദ്, എം എച്ച് ഷാരിയാര്‍, ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, പുത്തലത്ത് ദിനേശന്‍, എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എട്ട് പേരെ പുതുതായി തെരഞ്ഞെടുത്തു. മൂന്ന് മന്ത്രിമാരും രണ്ട് യുവ നേതാക്കളും അടങ്ങുന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. കെ കെ ജയചന്ദ്രന്‍, സജി ചെറിയാന്‍, ആനാവൂര്‍ നാഗപ്പന്‍, വി എന്‍ വാസവന്‍, മുഹമ്മദ് റിയാസ്, പി കെ ബിജു, എം സ്വരാജ്, പുത്തലത്ത് ദിനേശന്‍ എന്നിവരാണ് 17 അംഗ സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.
സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍:
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, ആനാവുര്‍ നാഗപ്പന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍. അഞ്ചംഗ കണ്‍ട്രോള്‍ കമ്മീഷന്‍ എന്‍ ചന്ദ്രന്‍, കെ വി അബ്ദുള്‍ ഖാദര്‍, സി അജയകുമാര്‍, എസ് ജയമോഹന്‍, അഡ്വ. പുഷ്പദാസ്










Manna Matrimony.Com
Thalikettu.Com







