വികസനത്തിന് പൊതു മേഖലാ സ്ഥാപനങ്ങള്‍ മാത്രം മതിയെന്ന നിലപാട് തിരുത്തി സിപിഎം വികസനരേഖ. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കി നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്ന നയം മാറും. ട്രേഡ് യൂണിയനുകളുടെ താല്‍പര്യത്തിന് അനുസരിച്ച് സ്ഥാപനം നിലനിര്‍ത്തുക എന്ന നയവും ഇനിയുണ്ടാകില്ല.
നഷ്ടത്തിലാണെങ്കിലും പൊതു മേഖലയെ സര്‍ക്കാര്‍ സംരക്ഷിച്ചു കൊള്ളും എന്ന സമീപനം മാറുകയാണ്. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന രേഖയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ മാത്രം മതി എന്ന കടുംപിടുത്തം സിപിഎം ഉപേക്ഷിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റും പാര്‍ട്ടി ചുമതലക്കാരും പ്രഫഷണല്‍ സമീപനവും കാര്യശേഷിയും ഉള്ളവരായിരിക്കണം.
സ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മാനേജ്‌മെന്റിനും തൊഴിലാളികള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. യൂണിയനുകള്‍ക്കു വേണ്ടി സ്ഥാപനം നിലനിര്‍ത്തുക എന്ന സമീപനവും മാറും. ഓരോ സ്ഥാപനവും സ്വയം പര്യാപ്തമാകണം. സര്‍ക്കാര്‍ പണം ആശ്രയിച്ച് നിലനില്‍ക്കുക എന്ന രീതിയും മാറ്റേണ്ടതുണ്ട്.
പരസ്പരം സ്വീകാര്യമാകുന്ന വ്യവസ്ഥകളോടെ വിദേശത്തു നിന്നടക്കം മൂലധന നിക്ഷേപം സ്വീകരിക്കാം തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെട്ട രേഖയെക്കുറിച്ച് ഇന്ന് സിപിഎം സമ്മേളനത്തില്‍ പൊതുചര്‍ച്ച നടക്കും.










Manna Matrimony.Com
Thalikettu.Com







