സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലയിലെ വിഭാഗീയതയ്ക്കിടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാണ്. ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരാന്‍ സാധ്യതയുണ്ട്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും എസ് ആര്‍ പിയും പങ്കെടുക്കും.
അതേസമയം സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചേര്‍ത്തലയില്‍ മണ്ഡലത്തിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ അംഗീകരിച്ചില്ലെന്നും ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ അവസാന നിമിഷവും സജീവമായില്ലെന്നുമാണ് വിമര്‍ശനം.
ആലപ്പുഴ ജില്ലയില്‍ വിഭാഗീയത രൂക്ഷമെന്നാണ് സി.പി.എം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. തകഴി, മാന്നാര്‍, ഹരിപ്പാട് സമ്മേളനങ്ങളില്‍ വിഭാഗീയത പ്രതിഫലിച്ചു. ഹരിപ്പാട് വിഭാഗീയത പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അണികള്‍ക്ക് ഇടയിലും നേതാക്കള്‍ക്ക് ഇടയിലും മാനസിക ഐക്യം തകര്‍ന്നത് പ്രകടമാണെന്നും റിപ്പോര്‍ട്ട് അവതരിപ്പിച്ച പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കുട്ടനാട്ടിലെ സ്ഥാനാര്‍ഥി സ്വീകാര്യനായിരുന്നില്ലെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ ആലപ്പുഴ സിപിഐഎം സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് നേതൃത്വം മുന്നറിയിപ്പ് നല്‍കി. ആരെയും ചാരി നില്‍ക്കരുതെന്നും പാര്‍ട്ടിയായി നില്‍ക്കാന്‍ പഠിക്കണമെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







