വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കര്‍ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു.
തനിക്ക് ചതിക്കണമെങ്കില്‍ ഞാന്‍ അറസ്റ്റിലായ സമയത്ത് തന്നെ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമായിരുന്നു. പറയുന്ന കാര്യങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. എല്ലാ കാര്യങ്ങളും എ ടു ഇസഡ് എഴുതണമായിരുന്നു. തന്നെ മാത്രം ബലിയാടാക്കാന്‍ ഫോക്കസ് ചെയ്ത് എഴുതി. ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താന്‍ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്റെ സംഭാവനകള്‍ക്ക് സമ്മാനമായിട്ടാണ് കോണ്‍സുല്‍ ജനറല്‍ ഫോണ്‍ നല്‍കിയത്. മൂന്ന് പിറന്നാളുകള്‍ തങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
കുടുംബാംഗത്തെപ്പോലെ ആയിരുന്നു ശിവശങ്കര്‍. അദ്ദേഹത്തിനെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സിയാണ് അദ്ദേഹത്തിനെതിരെ തെളിവുകള്‍ കണ്ടെത്തിയത്. വിആര്‍എസ് എടുത്തശേഷം ദുബൈയില്‍ സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ ശിവശങ്കര്‍ സഹായിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലും ശിവശങ്കറുമായി വളരെ അടുത്ത ബന്ധമുണ്ട്. അറസ്റ്റിലാവുന്നതിന് മുന്‍പ് മൂന്ന് പേര്‍ പറയുന്നത് അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. ശിവശങ്കര്‍ തന്നെയാണ് ചതിച്ചതെന്നും സ്വപ്ന ആരോപിച്ചു.
ലോകത്തെ ഏറ്റവും വൃത്തികെട്ട സ്ത്രീ ആയി എന്നെ ആളുകള്‍ കണ്ടു. ജീവിക്കാന്‍ നിവൃത്തിയില്ല. ശിവശങ്കറിനെ ചെളി വാരി എറിയലല്ല തന്റെ ലക്ഷ്യം. ശിവശങ്കറിനെ ഒരു കുടുംബ സുഹൃത്തോ രക്ഷകര്‍ത്താവോ ഒക്കെ ആയാണ് കണ്ടിട്ടുള്ളത്. ചതിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തിനും ഒപ്പത്തിനൊപ്പം ഉണ്ടായേനെ. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെയൊന്നും ഉണ്ടാകില്ല. ഞാനും സുഹൃത്തുക്കളും ശിവശങ്കറിന്റെയും സുഹൃത്തുക്കള്‍ ആയിരുന്നു. ശിവശങ്കര്‍ ഒരു ജോലി തന്ന് സഹായിക്കുകയായിരുന്നു. കോണ്‍സുലേറ്റിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ രാജി വയ്ക്കാന്‍ ശിവശങ്കര്‍ പറഞ്ഞു. പകരം എന്തെന്ന കാര്യം നോക്കാമെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.
മൂന്ന് പേരുടെ നിര്‍ദേശത്തിലാണ് താന്‍ കീഴടങ്ങിയത്. കസ്റ്റംസ് വിളിച്ചപ്പോള്‍ പോകേണ്ട എന്നാണ് ശിവശങ്കര്‍ പറഞ്ഞത്. കസ്റ്റംസ് നിയമപരമായി നീങ്ങട്ടെ, മുന്‍കൂര്‍ ജാമ്യമെടുക്കാം എന്ന് പറഞ്ഞു. ആത്മാര്‍ഥതയുണ്ടെന്ന് കരുതിയ ഒരാളില്‍ നിന്ന് ഇപ്പോള്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല. നിരപരാധി എന്ന് തെളിയിക്കാന്‍ ഇങ്ങനെ ശ്രമിക്കേണ്ടിയിരുന്നില്ല. അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞുവെന്നും സ്വപ്ന പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







