സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ സിപിഐഎം- സിപിഐ ജില്ല നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തും. സിപിഐ ജില്ല സെക്രട്ടറി എ പി ജയന്‍ – സിപിഐഎം സെക്രട്ടറി കെ. പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നീക്കം.
അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിപിഎം – സിപിഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘഷവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് സിപിഐയുടെ ആരോപണം. സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സിപിഐ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം.
ഇടതുപക്ഷത്തിന്റെ ഐക്യത്തെ തന്നെ ചോദ്യം ചെയ്ത സംഘര്‍ഷം ഇരുപ്പാര്‍ട്ടികള്‍ക്കും അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയുംപെട്ടന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.










Manna Matrimony.Com
Thalikettu.Com






