എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന രീതിയിലുള്ള വോട്ടവകാശമാണ് അസാധുവാക്കിയത്. ഇതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. യോഗത്തില്‍ സ്ഥിര അംഗത്ത്വമുള്ള എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രം 1974ല്‍ നല്‍കിയ ഇളവും 1999 ലെ ബൈലോ ഭേദഗതിയുമാണ് റദ്ദാക്കിയത്.വിധി വന്നതില്‍ ദുഃഖമുണ്ടെന്നും വിശദാംശങ്ങള്‍ അറിഞ്ഞതിനുശേഷം അനന്തരനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.










Manna Matrimony.Com
Thalikettu.Com







