കോവിഡ് പ്രതിരോധത്തെക്കാള്‍ സി.പി.എമ്മിന് പ്രധാനം തിരുവാതിരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫും കോണ്‍ഗ്രസും ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാല്‍ സി.പി.എമ്മിന്റെ പാര്‍ട്ടി പരിപാടികള്‍ വ്യാപകമായി നടക്കുകയാണ്. മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ സമ്മേളനങ്ങള്‍ നടത്തുന്നത്. ജില്ലാ സമ്മേളനങ്ങള്‍ മാറ്റിവെച്ചാല്‍ എന്താണ് സംഭവിക്കുകയെന്നും സതീശന്‍ ചോദിച്ചു.
കെ റെയില്‍ നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡി.പി.ആര്‍ പ്രകാരം റെയിലിന് ചുറ്റം 200 കിലോമീറ്ററോളം മതില്‍ കെട്ടുണ്ടാവും. ഇത്തരം കോറിഡോര്‍ ഡാം പോലെയാകും. ഇതൊക്കെ തന്നെയാണ് പ്രതിപക്ഷം പറഞ്ഞത്. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയില്‍ കടന്നുപോവുന്നതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







