കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ തെലുങ്ക് താരമാണ് നടി ശ്രീ റെഡ്ഡി. 2018ല്‍ ശ്രീ റെഡ്ഡി നടത്തിയ തുറച്ചുപറച്ചില് വലിയ വിവാദമുണ്ടാക്കിയിരുന്നു. തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു നടി ഇത്തവണ എത്തിയത്.
സില്‍ക്ക് സ്മിതയുടെ ബയോപിക്ക് ചിത്രത്തില്‍ താന്‍ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് ശ്രീറെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകനൊപ്പം എത്തിയ നടി ഒരു വീഡിയോയിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സില്‍ക്ക് സ്മിത ബയോപിക്ക് തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്യുകയെന്നും ശ്രീ റെഡ്ഡി വീഡിയോയിലൂടെ പറഞ്ഞു.
കൂടാതെ തന്റെ പുതിയ ചിത്രത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും നടി അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ അണിയറയില്‍ വലിയൊരു ടീം തന്നെയുണ്ടെന്നും മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കാമെന്നും ശ്രീ റെഡ്ഡി വീഡിയോയില്‍ പറഞ്ഞു. സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com





